ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച പുതിയ പരിപാടിയാണ് ‘അനന്തരം’. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ എന്ന പരിപാടിയുടെ മുഖ്യ ലക്ഷ്യം. 14-07-2019 ന് തുടര്‍ച്ചയായി പത്ത് മണിക്കൂര്‍ നീണ്ടുനിന്ന ലൈവ് ടെലികാസ്റ്റിങിലൂടെ അനന്തരം പരിപാടിയ്ക്ക് തുടക്കമായി.
ലോകമെമ്പാടുമുള്ള നിരവധി മലയാളികളോണ് സഹായഹസ്തവുമായി അനന്തരം പരിപാടിയിലൂടെ രംഗത്തെത്തിയത്. രാവിലെ ഒമ്പത് മണി മുതല്‍ ആരംഭിച്ച പരിപാടിയില്‍ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്. ഫ്ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടിയുടെ ഭാഗമായി കിടപ്പിലായ കുഞ്ഞുമോന് സ്‌നേഹത്തിന്റെ വീല്‍ചെയര്‍ നല്‍കിയിരിക്കുകയാണ് പ്രദീപ് മാഷ്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി കുഞ്ഞുമോന്‍ സുഖമില്ലാതെ കിടപ്പിലാണ്. മരത്തില്‍ നിന്നും വീണ കുഞ്ഞുമോന്റെ നട്ടെല്ലിന് ചതവ് പറ്റി. ഇതേ തുടര്‍ന്നാണ് കിടപ്പിലായത്. ടാപ്പിങ് തൊഴിലൂടെയാണ് കുഞ്ഞുമോന്‍ കുടുംബത്തെ പോറ്റിയത്. അനന്തരം പരിപാടിയുടെ ലക്ഷ്യം മനസിലാക്കിയ പ്രദീപ് മാഷ് കുഞ്ഞുമോന് വീല്‍ചെയര്‍ നല്‍കാന്‍ തയാറാവുകയായിരുന്നു. ഭാവിയില്‍ കുഞ്ഞുമോനുവേണ്ട സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുമെന്നും പ്രദീപ് മാഷ് പറയുന്നു.
നമുക്കിടയിലുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫ്ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൈകാരികകുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമവുമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം